ഷാരൂഖ് ഖാന് വധഭീഷണിയെ തുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.

ഷാരൂഖ് ഖാന് വധഭീഷണിയെ തുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.

മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആണ് താരത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ജവാൻ, പത്താൻ തുടങ്ങിയ രണ്ട് ചിത്രങ്ങളും വൻ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.6 സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീം 24 മണിക്കൂറും ഷാരൂഖ് ഖാന് ഒപ്പം ഉണ്ടാകും.

ബോളിവുഡിലെ ബൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള മറ്റൊരു താരമാണ് സല്‍മാൻ ഖാൻ. കൂടാതെ അമിതാഭ് ബച്ചൻ, അമീര്‍ഖാൻ, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്ക് എക്സ് സുരക്ഷയും ഉണ്ട്.

അധോലോക ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സല്‍മാൻഖാന് വൈ പ്ലസ് സുരക്ഷ നല്‍കിയത്.