ഒരു ശ്രേഷ്ഠ സ്ഥാപനം കെട്ടിപ്പടുക്കൽ -മാള ഹോളി ഗ്രേസിൽ അധ്യാപക ശില്പശാല.

ഒരു ശ്രേഷ്ഠ സ്ഥാപനം കെട്ടിപ്പടുക്കൽ -മാള ഹോളി ഗ്രേസിൽ അധ്യാപക ശില്പശാല.

മാള: ഒരു ശ്രേഷ്ഠ സ്ഥാപനം കെട്ടിപ്പടുക്കൽ എന്ന നൂതന വിഷയത്തെ ആസ്പദമാക്കി മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ അധ്യാപക ശില്പശാല നടന്നു. 250 -ഓളം അധ്യാപകരും ഡയറക്ടർ ബോർഡ് അംഗങ്ങളും ശില്പശാലയിൽ പങ്കെടുത്തു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ മുൻ പ്രിൻസിപ്പാളും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോക്ടർ ജോസഫ് ഇഞ്ചോടി ശില്പശാല നയിച്ചു. അധ്യാപനത്തിന്റെ ആനുകാലിക വെല്ലുവിളികൾ അതിന് അധ്യാപകരിലും, അധ്യാപനത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്നിവ വിശകലനം ചെയ്യപ്പെട്ടു . സങ്കീർണമായ കുടുംബ പശ്ചാത്തലങ്ങൾ വികലമാക്കുന്ന മാനസികാവസ്ഥയിൽ നിന്നും കുട്ടികളെ അതിജീവനത്തിന്റെയും, വൈകാരിക പക്വതയുടെയും മേഖലകളിലേക്ക് നയിക്കാൻ ശരീരവും മനസ്സും,ശ്രദ്ധയും കുട്ടികളിലേക്ക് ഏകാഗ്രമാക്കേണ്ടത് അനിർവാര്യം ആണെന്ന് ഡോക്ടർ ജോസഫ് ഇഞ്ചോടി പറഞ്ഞു. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ, ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, എം ബി എ കോളേജ് ഡയറക്ടർ ഡോക്ടർ ജിയോ ബേബി, എൻജിനീയറിങ് കോളേജ് അക്കാദമിക് ഡയറക്ടർ എ എസ് ചന്ദ്രകാന്ത, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുരേഷ് ബാബു എന്നിവർ ഉല്പശാലയ്ക്ക് നേതൃത്വം നൽകി.