മറവി രോഗികള്‍ക്ക് പരിചരണവുമായി  അതുല്യ സീനിയര്‍ കെയര്‍ കൊച്ചിയില്‍ അതുല്യ സീനിയര്‍ കെയര്‍

മറവി രോഗികള്‍ക്ക് പരിചരണവുമായി   അതുല്യ സീനിയര്‍ കെയര്‍ കൊച്ചിയില്‍ അതുല്യ സീനിയര്‍ കെയര്‍

ഇന്ത്യയില്‍ മുതിര്‍ന്നവരുടെ പരിചരണ രംഗത്ത് പ്രമുഖരായ അതുല്യ സീനിയര്‍ കെയര്‍ കൊച്ചിയില്‍ മറവി രോഗികള്‍ക്കായി പരിചരണ സേവനം ആരംഭിക്കുന്നു. അതുല്യ സീനിയര്‍ കെയര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറവി രോഗികള്‍ക്കുള്ള സേവനം അവതരിപ്പിക്കുന്നത്.

അതുല്യയുടെ സീനിയര്‍ കെയര്‍ സൗകര്യങ്ങള്‍ ആയിരത്തിലധികം വരുന്ന കിടക്കകളില്‍ ലഭ്യമാണ്. ഡിമെന്‍ഷ്യ പോലുള്ള ഗുരുതരമായ അവസ്ഥകളില്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്ക് സമഗ്രവും പ്രത്യേകവുമായ പരിചരണം നല്‍കുകയെന്നത് അതുല്യയുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.

അതുല്യ ഡിമെന്‍ഷ്യ കെയര്‍ സര്‍വീസ് മുതിര്‍ന്നവരുടെ ശാരീരികവും വൈകാരികവും വൈജ്ഞാനികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബഹുമുഖ സമീപനമാണ് സ്വീകരിക്കുന്നത്. സമര്‍പ്പിതരായ ഡോക്ടര്‍മാര്‍,നഴസുമാര്‍ തുടങ്ങിയവരുടെ പ്രത്യേക ടീമുണ്ട്. അള്‍ഷിമേഴ്‌സ്, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഡഷ്യ തുടങ്ങി മറവി രോഗത്തിന്റെ വിവിധ തലങ്ങളിലെ പരിപാലനത്തില്‍ വിദഗ്ധരാണ് ഇവര്‍.

ഊഷ്മളതയുടെയും സുരക്ഷിതത്വത്തിന്റെയും ധാരണയുടെയും അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒരിക്കല്‍ തങ്ങള പരിചരിച്ചവരെ നിസാരമായി കാണാതെ അവരുടെ ശുശ്രൂഷ ഉത്തരവാദിത്തമായി ഏറ്റെടുക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും സ്ഥാപകനും സിഇഒയുമായ ജി.ശ്രീനിവാസന്‍ പുതിയ സേവനത്തെ കുറിച്ച് പറഞ്ഞു.

ഇവിടത്തെ ഓരോ താമസക്കാര്‍ക്കും സമഗ്രവും വ്യക്തിഗതവുമായ പരിചരണ പദ്ധതികള്‍ നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവരുടെ അന്തസ് നിലനിര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും ഉയര്‍ന്ന നിലവാരത്തിലുള്ള മെഡിക്കല്‍ പരിചരണം ലഭിക്കാനുമുള്ള ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്ഥാപകനും എംഡിയുമായ ഡോ.കാര്‍ത്തിക് നാരായണ്‍ പറഞ്ഞു.

ഡിമെന്‍ഷ്യ എന്നാല്‍ മറവി മാത്രമല്ല, ആ വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്നു, അങ്ങനെ വ്യക്തിത്വത്തെയും. മെഡിക്കല്‍, വൈകാരികം, സാമൂഹികം തുടങ്ങി എല്ലാ തലത്തിലും അതുല്യയില്‍ സമ്പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ശൂശ്രൂഷയില്‍ മാത്രം ഒതുങ്ങുന്നതല്ല തങ്ങളുടെ സമീപനമെന്നും ബന്ധപ്പെടാനും മനസിലാക്കാനും ശാക്തീകരിക്കുന്നതുമാകുമെന്നും ഡോ,നാരായണ്‍ വിശദമാക്കി.

ആശയവിനിമയത്തില്‍ സുതാര്യത, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കല്‍, താമസക്കാരുടെ മൊത്തത്തിലുള്ള ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക തുടങ്ങിയവയിലൂന്നിയുള്ളതാണ് അതുല്യ ഡിമെന്‍ഷ്യ കെയറിന്റെ സമീപനം. സുരക്ഷിതവും ഗാര്‍ഹികവുമായ അന്തരീക്ഷം, ആകര്‍ഷകമായ പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത പരിചരണ പദ്ധതികള്‍, അനുകമ്പയുള്ള പരിചരണം എന്നിവയാല്‍ ഡിമെന്‍ഷ്യ പരിചരണത്തില്‍ അതുല്യ സുവര്‍ണ നിലവാരം പുലര്‍ത്തുന്നു.