വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സി ഐ എസ് എഫിന് ഉടൻ കൈമാറും.
ആദ്യ കപ്പൽ എത്തിയതിൻ്റെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്.തുറമുഖം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ 400 ൽ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇപ്പോൾ തുറമുഖ കവാടത്തിലുണ്ട്.
തുറമുഖത്തിന്റെ അതീവ സുരക്ഷാ മേഖലയിൽ പൊതുജനങ്ങൾക്കടക്കം ദൃശ്യങ്ങൾ പകർത്തുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.