വിനായകനെ സിനിമാ സംഘടനകൾ നിലക്ക് നിർത്തണം
ജനങ്ങൾക്കിടയിലും ജനമനസ്സുകളിലും ജീവിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും, വർത്തമാന രാഷ്ട്രീയക്കാർക്ക് ഒരു വലിയ പാഠപുസ്തകം ആയിരിക്കും അദ്ദേഹത്തിന്റെ ജീവിതമെന്നും കേരള ഡെമോക്രാറ്റിക് പാർട്ടി രക്ഷാധികാരി സുൾഫിക്കർ മയൂരി.
നമ്മുടെയെല്ലാം പ്രിയങ്കരനായിരുന്ന ഉമ്മൻ ചാണ്ടിയെ ഇനി നയിക്കാൻ കഴിയില്ലായെന്നത് വളരെയധികം ദുഃഖകരമാണ് .അദ്ദേഹത്തിന്റ വിയോഗത്തിൽ നിന്ന് ഇതുവരെ അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ മുക്തി നേടിയിട്ടില്ല.
അതിനിടയിൽ ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളുമായി ഇറങ്ങിയ വിനായകന്റെ പ്രവർത്തി അങ്ങേയറ്റം അപലപനീയമാണെന്നും, മയക്കുമരുന്ന് ഉപയോഗവുമായും, അത്തരത്തിലുള്ള റാക്കറ്റിലുള്ളവരുമായും വിനായകന് ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തെ പറ്റിയും അന്വേഷിക്കണമെന്നും, ഇയാൾക്കെതിരെ സിനിമാസംഘടനകൾ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
സർക്കാർ ഇന്നവതരിപ്പിക്കുന്ന, സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന പല സമഗ്രവികസന പദ്ധതികൾക്കും തുടക്കമിട്ടത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും, കേരളത്തിന്റെ വളർച്ചക്ക് വളരെയേറെ സംഭാവന നൽകിയ വ്യക്തിയായിരുന്നുവെന്നു അദ്ദേഹമെന്നും സുൾഫിക്കർ മയൂരി അനുസ്മരിച്ചു