ജാതി സെൻസസ് ഇലക്ഷൻ സ്റ്റണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ.
ഇപ്പോൾ നടക്കുന്നത് ഇലക്ഷൻ സ്റ്റണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ജാതി സെൻസസ് ആവശ്യം ഉന്നയിക്കുന്നതിന്റെ ആത്മാർത്ഥത എന്തെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എൻ എസ് എസിന് മറുപടി പറയുന്നതല്ല എന്റെ ജോലി. ഞാനെന്റെ അഭിപ്രായം പറയും, അവർ അവരുടേതും. ജാതി സെൻസസ് എടുക്കണം. പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാകണം. അധികാരത്തിൽ പങ്കാളിത്തം കൊടുക്കണം. ഇതിന് തയ്യാറാവുമെങ്കിൽ അതിനെ സ്വാഗതം ചെയ്യണം. കെ ബി ഗണേഷ്കുമാറിനെതിരെ വെള്ളാപ്പള്ളി
സ്വഭാവ ശുദ്ധിയില്ലാത്തവരെയാണോ മന്ത്രിയാക്കുന്നതെന്ന് വെള്ളാപ്പള്ളി. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് മുടിപ്പിച്ചുവെന്നും വെള്ളാപ്പള്ളി