ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത; 24.04 കോടി അനുവദിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ /അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സർക്കാർ. അംഗങ്ങൾക്ക് 6,000 രൂപയും പെൻഷൻകാർക്ക് 2,000 രൂപയും ഉത്സവബത്ത നൽകും.
ഇതിനായി 24.04 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ക്ഷേമനിധി ബോർഡിൽ 38,000 സജീവ അംഗങ്ങളും 6,223 പെൻഷൻകാരുമാണുള്ളത്.