കേന്ദ്രമന്ത്രിസഭയിൽ മാറ്റം: മൂന്ന് കേന്ദ്രമന്ത്രിമാർ രാജിവച്ചു, നാല് പേർക്ക് വകുപ്പുകൾ വീതിച്ചു നൽകി
നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി. അർജ്ജുൻ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നൽകി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നൽകി. മറ്റൊരു സഹമന്ത്രി ഭാരതി പർവീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നൽകിയത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബിജെപി ജയിച്ചിരുന്നു. ഇതിൽ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മത്സരിച്ച് ജയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രേണുക സിംഗ് എന്നിവർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവ് നികത്താനാണ് ഇവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റുള്ളവർക്ക് കൈമാറിയത്.