ലോകത്തെ ഏറ്റവും വലിയ കള്ളനാകാൻ ലക്ഷ്യമിട്ടത് പത്മനാഭസ്വാമി ക്ഷേത്രം
ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി മോഷണം നടത്തുന്ന തെലങ്കാന സ്വദേശി സംപതി ഉമാപ്രസാദ് പദ്ധതിയിട്ടത് ലോകത്തിലെ ഏറ്റവും വലിയ കള്ളൻ എന്ന പദവി.
ലോകത്തിലെ ഏറ്റവും വലിയ നിധിയൊളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥകളാണ് തെലങ്കാന സ്വദേശിയായ സംപതിയെ അനന്തപുരിയിലെത്തിച്ചത്.
തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കഥകൾ ഉമാപ്രസാദിനെ അത്രമയേറെ മോഹിപ്പിച്ചിരുന്നു. ഇവിടെ മോഷണം നടത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ കള്ളൻ എന്ന പദവി തനിക്കു ലഭിക്കുമെന്ന് ഇയാൾ കരുതി. അതിൻ്റെ ആദ്യ ഘട്ടം എന്ന നിലിയിലാണ് ഉമാപ്രസാദ് സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കിയതും മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതും.