മാളയിലെ യഹൂദ ദേവലയത്തിൻറ മേൽകൂര അപകടാവസ്ഥയിൽ.

മാള: യഹൂദ ദേവലയത്തിൻറെ മേൽകൂര അപകടാവസ്ഥയിൽ. ഇതിൻറെ മേൽകൂര വളഞ്ഞാണ് ഇരിക്കുന്നത്. കാല വർഷം കനത്താൽ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. ദിവസേന നിരവധി പേരാണ് യഹൂദ ദേവലയം സന്ദർശിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് യഹൂദ ദേവലയത്തിൻറ അറ്റകുറ്റപണി നടത്തിയിരുന്നു. അതിനു ശേഷമാണ് ദേവലയം ഈ അവസ്ഥയിലായെന്നും അറ്റകുറ്റപണിയിൽ അഴിമതി നടന്നീട്ടുണ്ടെന്നും പരക്കെ പരാതി ഉണ്ട്. അടിയന്തരമായി യഹൂദ ദേവലയത്തിൻറെ മേൽകൂരയുടെ അപകടവാസ്ഥ മാറ്റുന്നതിന് നടപടി എടുക്കണമെന്നും അറ്റകുറ്റപണിയിൽ അഴിമതി നടത്തിയ കരാറുകാരനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് ജില്ല ദുരന്ത നിവാരണ അതോറട്ടി ചെയർമാനായ കളക്ടർ, എംഎൽഎ, മാള പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. പടം ചുവന്ന മാർക്കിട്ട സ്ഥലമാണ് മാള യഹൂദ ദേവലയത്തിൻറെ അപകടാവസ്ഥയിലായത്.