ഉമ്മൻചാണ്ടിയെന്ന പാഠപുസ്തകം
കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ജനനേതാവാണ് ഉമ്മൻചാണ്ടി. ആൾക്കൂട്ടത്തിൻറെ ആരവമായ ജനകീയ നേതാവ്. ഒറ്റവാചകത്തിൽ പറഞ്ഞാൽ – സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്ത നേതാവ്.
പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി മാറ്റി.
ആൾക്കൂട്ടമില്ലാതെ ഉമ്മൻചാണ്ടിയെ കാണാൻ കഴിയുമായിരുന്നില്ല. ആർക്കും ഇപ്പോഴും സമീപിക്കാവുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി. ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള മലയാളികൾക്ക് സുപരിചിതമായിരുന്നു ഉമ്മൻചാണ്ടി എന്ന പേര്. ആർക്കും എന്താവശ്യത്തിനും നേരിട്ട് വിളിക്കാം. ഈ കോവിഡ് കാലത്ത് പോലും അദ്ദേഹത്തിന്റെ സഹായം തേടിയത് പതിനായിരങ്ങളാണ്.