പൊലീസ് സ്റ്റേഷനിൽ നിന്നും ജെ സി ബി കടത്തിയ സംഭവം; എസ് ഐക്ക് സസ്‌പെൻഷൻ.
മുക്കം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ പരിസരത്തുനിന്നും കടത്തിക്കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ടു വെച്ച സംഭവത്തിൽ മുക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ നൗഷാദിന് സസ്പെൻഷൻ.
ബൈക്കിന് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിലാണ് ഫിറ്റ്നനസ് ഇല്ലാത്ത ജെ സി ബി പിടികൂടി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്നത്.
ഇവിടെ നിന്നുമാണ് ജെ സി ബി കടത്തിക്കൊണ്ട് പോയത്, ഇതിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്.
ദൃശ്യങ്ങൾ പരിശോധിച്ച് ജെ സി ബി കടത്തിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികളെ പിടികൂടാൻ വീഴ്ച വരുത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് മുക്കം പ്രിൻസിപ്പൾ എസ് ഐ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.