370-ാം വകുപ്പ് റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടി ശരിവച്ച . സുപ്രീംകോടതി വിധി സ്വാഗതാർഹം – പി.കെ.കൃഷ്ണദാസ്
ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ ചരിത്രപരമായ തീരുമാനമായി വിലയിരുത്തിയ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധി രാജ്യ ചരിത്രത്തിലെ സുപ്രധാന വിധിയാണെന്നും സ്വാഗതാർഹമാണെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ നേതൃയോഗം ജില്ലാ ഓഫീസിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും സംരക്ഷിക്കാൻ എടുത്ത ഏറ്റവും ധീരമായ നടപടിയായിരുന്നു 370 വകുപ്പ് റദ്ദ് ചെയ്യൽ. അതിനു ശേഷം കാശ്മീർ സാധാരണ നിലയിൽ എത്തിയതും അവിടെയുണ്ടായ പുരോഗതിയും എടുത്തു പറയേണ്ടതാണ്.
എന്നാൽ ഈ തീരുമാനത്തിനെതിരെ കോൺഗ്രസ്സും സി.പി.എം. ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും രാജ്യ വിരുദ്ധ ശക്തികളും പാക്കിസ്ഥാൻ ഉൾപ്പടെയുളള രാജ്യങ്ങളും നിരന്തരമായി വിമർശിച്ചു വരികയാണ്. ഇവർക്ക് കിട്ടിയ . വലിയ .പ്രഹരമാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷണൻ, സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി, സഹ പ്രഭാരി വെള്ളിയാംകുളം പരമേശ്വരൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി വി.കെ. ഭസിത്കുമാർ എന്നിവർ പ്രസംഗിച്ചു