ബോട്ട് വള്ളത്തിലിടിച്ചു വെള്ളത്തില്‍ വീണു കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
കോട്ടയം അയ്മനത്ത് സര്‍വ്വീസ് ബോട്ട് വള്ളത്തിലിടിച്ചു വെള്ളത്തില്‍ വീണു കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അയ്മനം, കരിമഠം വാഴപ്പറമ്പിൽ രതീഷ് – രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്
അപകടം നടന്ന കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയോടൊപ്പം സ്കുളിലേക്ക് വള്ളത്തിൽ പോയതാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അനശ്വര.
വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു.