പി ആര്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ പിആര്‍ അരവിന്ദാക്ഷന്റെയും സികെ ജില്‍സിന്റെയും ജാമ്യാപേക്ഷ എറണാകുളം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും വൈകിട്ട് നാല് മണിയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കും.
അറസ്റ്റ് ചെയ്യപ്പെട്ട ദിവസം തന്നെ പിആര്‍ അരവിന്ദാക്ഷന്‍ പ്രത്യേക സിബിഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സികെ ജില്‍സിന്റെ ജാമ്യാപേക്ഷ തൊട്ടടുത്ത ദിവസമാണ് നല്‍കിയത്. കസ്റ്റഡിയില്‍ വെച്ചുള്ള ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂര്‍ത്തിയായി.
ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നാണ് പിആര്‍ അരവിന്ദാക്ഷന്റെ അഭിഭാഷകരുടെ വാദം. കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവുണ്ട്.
അന്വേഷണം മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡിയുടെ വാദം.