ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പുകൾ

ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പുകൾ

 

കേരളത്തിലോടുന്ന വിവിധ ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. മംഗളൂരു – തിരുവനന്തപുരം മലബാർഎക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16629 -16630) 22 മുതൽ പട്ടാമ്പിയിലും ചണ്ഡീഗഡ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന് 23 മുതൽ തിരൂരിലും സ്‌റ്റോപ്പ്‌ അനുവദിച്ചു.

ജാംനഗർ – തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസിന് 21 മുതൽ തിരൂരിൽ സ്റ്റോപ്പ്‌ ഉണ്ടാകും. ഗാന്ധിധാം – തിരുനെൽവേലി പ്രതിവാര ഹംസഫർ എക്സ്പ്രസ്‌ കണ്ണൂരിൽ 28 മുതൽ നിർത്തും. കൊച്ചുവേളി – യശ്വന്ത്പൂർ പ്രതിവാര എക്‌സ്പ്രസിന് 25 മുതൽ തിരുവല്ല സ്റ്റേഷനിലും.

എറണാകുളം – ഹാതിയ ധർത്തി അബ പ്രതിവാര എക്‌സ്‌പ്രസിന് 28 മുതൽ ആലുവയിലും ഗുരുവായൂർ -ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസിന്‌ 24 മുതൽ പറവൂരിലും നാഗർകോവിൽ – മംഗലാപുരം – പരശുറാം എക്‌സ്പ്രസിന് 25 മുതൽ ചെറുവത്തൂരിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസിന് 21 മുതൽ തെന്മല സ്റ്റേഷനിലും സ്‌റ്റോപ്പ്‌ അനുവദിച്ചു.