സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ വിശേഷങ്ങള്‍ ഇനി ആരാധകരെ നേരിട്ടറിയിക്കുക വാട്സ്‌ആപ്പ് ചാനലിലൂടെ.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്ത അറിയിച്ചത്. പുതിയ ചിത്രങ്ങളേക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നേരിട്ടയക്കുമെന്ന് ഇരുവരും ആദ്യ സന്ദേശത്തില്‍ കുറിച്ചു.
ഔദ്യോഗിക വാട്ട്‌സ്‌ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്നെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ താൻ ഈ ചാനല്‍ ഉപയോഗിക്കുകയാണെന്നും താരം കുറിച്ചു.
ഇപ്പോള്‍ ജീത്തു ജോസഫിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുണ്ട് എന്നും തന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളില്‍ ഇവിടെ അറിയിക്കുമെന്നും മോഹൻലാല്‍ കുറിച്ചു.