മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍

മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍

ഈസ്റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാനാവുക. ഇന്ത്യയില്‍ നാളെ പുലര്‍ച്ചെ നാലരയ്ക്കാകും ഈ പ്രതിഭാസം ദൃശ്യമാവുക. ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട്  ഏറ്റവും അടുത്തുനില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്.

സാധാരണത്തേക്കാള്‍ വലുപ്പത്തിലും വെളിച്ചത്തിലും ചന്ദ്രനെ കാണാനാകും. നാല് പൂര്‍ണചന്ദ്രനു ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ്  ബ്ലൂ മൂണ്‍ എന്നു പറയുന്നത്.  ഓഗസ്റ്റ് ഒന്നിനാണ് ഇതിനു മുന്‍പ് ബ്ലൂ മൂണ്‍ ദൃശ്യമായത്. നാസ നല്‍കുന്ന വിവരപ്രകാരം അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാന്‍ 14 വര്‍ഷങ്ങള്‍ കാത്തിരിക്കണം.