ഷംസീറിന് ഹൈന്ദവ വിരോധമെന്ന് സുകുമാരൻ നായർ
സ്പീക്കർ എ എൻ ഷംസീറിൻ്റെ പരാമർശത്തിന് പിന്നിൽ ഹൈന്ദവ വിരോധമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
പ്രത്യേക സമുദായത്തിലുള്ളയാളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല. ഇക്കാര്യത്തിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവനയാണ്. ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ വിട്ടുവീഴ്ചയില്ല.എൻ എസ് എസ് ഇക്കാര്യത്തിൽ ബി ജെ പിക്കും ആർ എസ് എസ്സിനും ഒപ്പമാണ്. എ കെ ബാലൻ മറുപടി അർഹിക്കുന്നില്ലെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി.