വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുത്തൻചിറ: കരിങ്ങാച്ചിറ സെന്റ് ജൂഡ് എൽ പി സ്കൂളിലെ പ്രവേശനോത്സത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിദ്യാധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഐഎൻഎല്ലിന്റെ സന്നദ്ധ സംഘടനയായ നാഷ്ണൽ റിലീഫ് ആൻഡ് റെസ്ക്യൂ ടീം കോഡിനേറ്റർ സുൽഫിക്കർ ബൂട്ടൊ പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. പ്രധാനാധ്യാപിക ബീന കെ പി സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡൻ്റ് നജ്മ ഷാനവാസ് അധ്യക്ഷയായി. വാർഡ് മെംബർ ആമിന ആഷിക്, ഐഎൻഎൽ പുത്തൻചിറ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗഫൂർ മാക്കാന്തറ, ചന്ദ്രശേഖരൻ കെ കെ, സേതുമാധവൻ, ഷിമി ഗിരീഷ് എന്നിവർ സംസാരിച്ചു.