റെഡ് ക്രോസ് വിദ്യാർത്ഥികൾ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
റെഡ് ക്രോസ് വിദ്യാർത്ഥികൾ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വല്ലാർപാടം സെന്റ്.മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ സന്ദേശം നൽകുന്ന സഡാക്കോ കൊക്കുകളുടെ മാതൃക തയാറാക്കി പ്രദർശിപ്പിച്ചു. പ്രധാന അധ്യാപകൻ കെ സി ജോജോ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സമാധാന റാലിയും, ചിത്ര പ്രദർശനം, ക്വിസ് മത്സരവും സംഘടിപ്പിച്ചു. സുജ റോസ് , ഫ്രാൻസിസ് വി പി എന്നിവർ നേതൃത്വം നൽകി.