തെരുവു നായ ആക്രമണം; ഡോ. രജിത് കുമാറിന് പരിക്ക്.
പത്തനംതിട്ടയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് മുന്‍ ബിഗ് ബോസ് താരവും സിനിമ നടനുമായ ഡോ. രജിത് കുമാറിനു നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രി എത്തിച്ചു.നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ആവശ്യത്തിനായി പത്തനംതിട്ടയിൽ എത്തിയതാണെന്നും പ്രഭാത സവാരിക്കിടെ നായ ആക്രമിക്കുകയായിരുന്നുവെന്നും രജിത് കുമാർ പറഞ്ഞു.