സ്റ്റാഫ് നഴ്സിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ സ്റ്റേഷൻ റൗഡി റിമാന്റിലേക്ക്

വെള്ളിക്കുളങ്ങര : ഒരു രോഗിയുടെ കൂടെ പരിചരിക്കാനായി വന്ന പ്രതി 30.05.2025 തിയ്യതി ഉച്ചക്ക് 02.30 മണിയോടെ മറ്റത്തൂർ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിലെ ക്യാഷ്വലിറ്റിയിൽ വെച്ച് ക്യാഷ്വലിറ്റിയിൽ ജോലി ചെയ്തിരുന്ന സ്റ്റാഫ് നഴ്സിന്റെ ജോലിക്ക് തടസ്സം നിൽക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ മറ്റത്തൂർ അവിട്ടപ്പിള്ളി സ്വദേശി അരിക്കാട്ട് വീട്ടിൽ സജീവൻ (48) എന്നയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് െചയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.സജീവൻ വെള്ളിക്കുളങ്ങര പേലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വെള്ളിക്കുങ്ങര പോലീസ് സ്റ്റേഷനിലെ 2 വധശ്രമക്കേസിലും സ്ത്രീയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലും പ്രതിയുമാണ്. വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജു ടി. ബി, സിവിൽ പോലീസ് ഓഫീസർ മാരായ സനിൽകുമാർ, അജിത്കുമാർ കെ. സി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.