വനിത കമ്മീഷനുകളുടെ ദക്ഷിണേന്ത്യന്‍ റീജിയണല്‍ മീറ്റ് ഓഗസ്റ്റ് 16 ന് തിരുവനന്തപുരത്ത്.

വനിത കമ്മീഷനുകളുടെ ദക്ഷിണേന്ത്യന്‍ റീജിയണല്‍ മീറ്റ് ഓഗസ്റ്റ് 16 ന് തിരുവനന്തപുരത്ത്.

ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത് കേരള വനിതാ കമ്മീഷനാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമ്മീഷനുകളുടെ റീജിയണല്‍ മീറ്റ് ഓഗസ്റ്റ് 16 ന് രാവിലെ 10 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി അറിയിച്ചു.

 

കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ കമ്മീഷന്‍, വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍ജിഒകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഏകദിന റീജിയണല്‍ മീറ്റില്‍ പങ്കെടുക്കും.

 

സ്വാധാര്‍ ഗ്രഹ്, ഉജ്വല പദ്ധതികള്‍ക്കു കീഴിലെ സെന്ററുകള്‍, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും.

 

കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി സ്വാഗതം ആശംസിക്കുന്ന റീജിയണല്‍ മീറ്റില്‍ ദേശീയ വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നെഗി അധ്യക്ഷത വഹിക്കും. സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് മുഖ്യാതിഥിയാകും. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള വിശിഷ്ടാതിഥിയാകും. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഐജി ഹര്‍ഷിത അട്ടല്ലൂരിയും സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്കയും പ്രത്യേക ക്ഷണിതാക്കളായിരിക്കും. കേരള വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍ നന്ദി പറയും.

 

ദേശീയ വനിതാ കമ്മീഷന്റെ പങ്കും പ്രവര്‍ത്തനങ്ങളും എന്ന വിഷയം 11.15 ന് കമ്മീഷന്‍ പ്രതിനിധി ശ്രേയ സെന്‍ അവതരിപ്പിക്കും. 11.35ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 12.15ന് സ്വാധാര്‍ ഗ്രഹ്, ഉജ്വല സെന്ററുകള്‍, 12.45ന് വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ എന്നിവ നടത്തുന്ന എന്‍ജിഒ പ്രതിനിധികളുമായുള്ള ചര്‍ച്ച നടക്കും.