സോളാര്‍ ഗൂഢാലോചന; ‘മുഖ്യമന്ത്രി രാജിവയ്ക്കണം’, സെക്രട്ടറിയേറ്റ് വളയാന്‍ യു ഡി എഫ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തില്‍ യു ഡി എഫ് സമരത്തിലേക്ക്. അടുത്ത മാസം 18 ന് സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം.
സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സി ബി ഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യു ഡി എഫ് ആവശ്യമുയര്‍ത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി.