ആടിനും ട്രെയിൻ ടിക്കറ്റെടുത്ത് ഒരമ്മ. അമ്പരന്ന് ടിടിഇ സത്യസന്ധതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
അമ്പരന്ന് ടിടിഇ സത്യസന്ധതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റെടുക്കണം. കൂടെ ആരെങ്കിലുമുണ്ടെങ്കിലോ അവർക്കും നമ്മൾ ടിക്കറ്റെടുക്കണം. എന്നാൽ തന്റെ വളർത്തു മൃഗമായ ആടിന് ട്രെയിൻ ടിക്കറ്റെടുത്ത ഒരു അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ടിടിഇ ടിക്കറ്റ് പരിശോധിക്കാൻ എത്തിയപ്പോൾ തന്റെ ടിക്കറ്റ് അവർ കാണിക്കുന്നു. ആടിനും ടിക്കറ്റെടുത്തിട്ടുണ്ടോ എന്ന് ടിടിഇ ചോദിക്കുമ്പോൾ അതെ എന്ന് പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അവർ രണ്ടാമതൊരു ടിക്കറ്റ് ഉയർത്തിക്കാട്ടുന്നതും വീഡിയോയിൽ കാണാം. ടിടിഇ പോലും അമ്പരന്നുപോയ നിമിഷമായിരുന്നു അത്.
എക്സിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.