യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം എടുത്തു : യുവതി മരിച്ചു
തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ ലോകനായകി (27)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മദേഷ് (30)നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകൃതി ചികിത്സയില്‍ വിശ്വസിച്ചിരുന്ന ദമ്പതികള്‍ ആദ്യപ്രസവം വീട്ടില്‍ തന്നെ മതിയെന്ന് തീരുമാനിച്ചിരുന്നു.
പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതോടെ പരിഭ്രാന്തനായ മദേഷ് യുവതിയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.