സീറ്റ് വിഭജനം; പ്രാഥമിക ചർച്ചകളാണ് ഇന്ന് എൻ ഡി എ നേതൃയോഗത്തിൽ നടക്കുകയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, തുടർ തീരുമാനം കേന്ദ്രത്തിന്റേത്.
ചർച്ചകൾക്ക് ശേഷം ആരൊക്കെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കും. ഏകപക്ഷീയമായ തീരുമാനം എടുക്കില്ല. ഇടത്, വലത് മുന്നണികൾ എടുക്കുന്നത് പോലെയുള്ള നടപടിയുണ്ടാകില്ല.
ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൽ ഹമാസിനെ വെള്ളപൂശുകയാണ് സംസ്ഥാന സർക്കാരെന്നും കെ സുരേന്ദ്രൻ.
വർഗീയ ധ്രുവീകരണത്തിനുള്ള തീവ്രമായ ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കെ സുരേന്ദ്രൻ.