സർവ്വോദയം കുര്യൻ സ്മാരക പുരസ്കാരം ടി ആർ ദേവന്
വൈപ്പിൻ ഗാന്ധിയുടെ പാതയിൽ നിലകൊണ്ട ടി ആർ ദേവന് സർവോദയം കുര്യൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ്. സമൂഹത്തിലെ നിരാലംബരും നിസ്സഹായറുമായ രോഗികൾക്കും അഗതികൾക്കും അനാഥ ശിശുക്കൾക്കും രക്ഷകനായ സർവോദയം കുര്യന്റെ സ്മരണ നിലനിർത്തുവാനും അവരുടെ പാത പിന്തുടരുന്നവർക്കാണ് ഈ അവാർഡ് നൽകുന്നത്. സർവോദയം കുര്യൻ മൺമറഞ്ഞിട്ട് 24 വർഷമാവുന്ന ദിനത്തിലാണ് അവാർഡ് ദാനം.