ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കോഴിക്കോട് തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്.
പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ കാർ ഡ്രൈവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ഫയർഫോഴ്‌സും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്നാണ് തിയണച്ചത്.
നാട്ടുകാർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും കത്തുകയായിരുന്നു.
പിന്നീട് ഫയർഫോഴ്‌സെത്തി തീ പുർണമായി അണയ്ക്കുകയായിരുന്നു.