കേരളം പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുൽ ഗാന്ധി; പകുതി പോലും പിന്തുണയില്ലാതെ പ്രധാനമന്ത്രി

കേരളം പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുൽ ഗാന്ധി; പകുതി പോലും പിന്തുണയില്ലാതെ പ്രധാനമന്ത്രി

കേരളം പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുൽ ഗാന്ധിയെന്ന് ട്വന്റിഫോറിന്റെ ഇലക്ഷൻ സർവേ-ലോക്‌സഭാ മൂഡ് ട്രാക്കർ. 49 ശതമാനം പേരും രാഹുൽ ഗാന്ധിയെ പിന്തുണച്ചപ്പോൾ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകുതി ശതമാനം പിന്തുണ പോലും ലഭിച്ചില്ല. വെറും 19% പേർ മാത്രമാണ് മോദിയെ പിന്തുണയ്ക്കുന്നതായി സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. അരവിന്ദ് കേജ്രിവാളിന് 6% പിന്തുണയുണ്ട്.

മേഖല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, വടക്കൻ കേരളത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നത് 55% പേരാണ്. 14% പേർ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 4% പേർ അരവിന്ദ് കേജ്രിവാളിനെയും പിന്തുണച്ചു.

മധ്യകേരളത്തിലേക്ക് വരുമ്പോൾ രാഹുൽ ഗാന്ധിയുടെ ശതമാനം കുറച്ച് കുറയുന്നതായും അതിനനുസൃതമായി മോദിയുടേത് കൂടുന്നതായുമാണ് കാണുന്നത്. രാഹുൽ ഗാന്ധിക്ക് മധ്യകേരളത്തിൽ ലഭിക്കുന്ന പിന്തുണ 46% വും മോദിക്ക് 17%വുമാണ്.

തെക്കൻ കേരളത്തിൽ വീണ്ടും ഇതേ ട്രെൻഡ് തന്നെയാണ് കാണുന്നത്. രാഹുലിന്റെ ജനപ്രീതി കുറയുകയം മോദിയുടെ കൂടിയും കാണുന്നു. രാഹുലിന് 41% പിന്തുണ ലഭിച്ചപ്പോൾ മോദിക്ക് 26% പേരുടെ പിന്തുണയാണ് ലഭിച്ചത്.