പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്:പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം ഇന്ന്
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
പത്രികാ സമർപ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും.ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് പത്രിക നൽകും. പാമ്പാടിയിൽ നിന്നുള്ള വാഹന ജാഥയെ തുടർന്നാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. സംസ്ഥാന തല നേതാക്കൾ പങ്കെടുക്കും.
ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ലൂക്ക് തോമസും ഇന്ന് പത്രിക നൽകും. പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റാണ് ലൂക്ക്.