പി.എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും.
കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും.
കെ അനന്തഗോപന്റെ കാലാവധി അടുത്ത മാസം തീരുന്ന സാഹചര്യത്തിലാണ് പി.എസ് പ്രശാന്ത് പ്രസിഡന്റാവുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഡി.സി.സി പുനഃസംഘടനയെ ചൊല്ലി പാർട്ടിയിൽ കലാപമുയർത്തിയ പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സി.പി.എമ്മിൽ ചേർന്നത്.
കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തിൽ എ വിജയരാഘവൻ സി.പി.എം ആക്ടിങ് സെക്രട്ടറിയായിരിക്കെയായിരുന്നു എ.കെ.ജി സെന്ററിൽ നേരിട്ടെത്തി പി.എസ് പ്രശാന്ത് പാർട്ടിയിൽ ചേർന്നത്. മുൻപ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു