ലോക്സഭയിൽ പ്രതിഷേധം : 30 പ്രതിപക്ഷ എം പിമാർക്കു സസ്പെൻഷൻ.
ലോക്സഭയിൽ പ്രതിഷേധിച്ചതിനു വീണ്ടും പ്രതിപക്ഷ എം പിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. 30 എം പിമാരെയാണു സസ്പെൻഡ് ചെയ്തത്.
പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി.
കേരളത്തിൽ നിന്നുള്ള 6 എം പിമാർക്കെതിരെയും നടപടിയുണ്ട്.
ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എം പിമാരെയാണു സസ്പെൻഡ് ചെയ്തത്.
ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 15 പ്രതിപക്ഷ എം പിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.