സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കൊടുങ്ങല്ലൂർ: വിദ്യാർത്ഥികളേയും യാത്രക്കാരേയും ബുദ്ധിമുട്ടുച്ചു കൊണ്ട് തൃശ്ശൂർ_കൊടുങ്ങല്ലൂർ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ചൊവ്വാഴ്ച രാവിലെ മുതൽ തൃശ്ശൂർ  കൊടുങ്ങല്ലൂർ റൂട്ടിൽ യാത്രക്കാരേയും വിദ്യാർത്ഥികളേയും ബുദ്ധിമുട്ടിച്ചു കൊണ്ട് സ്വകാര്യ ബസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു. കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡ് കോൺക്രീറ്റിങ്ങ് പണി നടക്കുകയാണ്. ഇപ്പോൾ ഈ റോഡിലെ കരുവന്നൂർ മുതൽ കരുവന്നൂർ പാലം വരെയാണ് പണി നടക്കുന്നത്.  തൃശ്ശൂർ ഭാഗത്തേക്ക് ഒറ്റവരി ഗതാഗതമാണ്. തൃശ്ശൂരിൽ നിന്നും ആറാട്ടുപുഴ തൊട്ടിപ്പാൾ മാപ്രാണം വഴി കൊടുങ്ങല്ലൂരിലേക്ക് പോകണം.  ഈ ഒറ്റവരി ഗതാഗതത്തിനിടയിൽ ചെറു വാഹ്നങ്ങൾ എതിർ ദിശയിൽ നിന്നു വരും .കഴിഞ്ഞ ആഴ്ചയിൽ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് ജീവനക്കാരും എതിർ ദിശയിൽ വന്ന കാറുകാരും വാക്ക് തർക്കമുണ്ടായി.ഇതിൽ പ്രദേശവാസിയായ യുവാവും ഇടപെട്ടു. ആരൊ മൊബൈലിൽ പകർത്തി വൈറാലായി. സ്വകാര്യ ബസ്സ് ജീവനക്കാരും ചിലരും കൂടി അതിൽ പലതും ചേർത്ത് യുവാവിനെ ആക്ഷേപകരായി ഇട്ടു.യുവാവിൻറെയും നാട്ടുകാരുടേയും പരാതിയിൽ ചേർപ്പ് പോലീസ്  ജാമ്യമില്ല വകുപ്പ് കേസ്സെടുത്തു. അതാണ് സമരത്തിന് കാരണം.   കുറ്റം ചെയ്ത് കേസ്സെടുത്താൽ എല്ലാവരേയും ബുദ്ധിമുട്ടിച്ചു കൊണ്ട് മിന്നൽ പണിമുടക്ക് നടത്തിയാൽ കേസ്സിൽ നിന്നും മോചനമാകും. മിന്നൽ പണിമുടക്കിന് നേതൃത്വം നൽകിയവർക്കെതിരെയും കർശന നടപടി എടുക്കണമെന്നും  സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നീട്ടുണ്ട്. യാത്ര ക്ളേശം പരിഹരിക്കുന്നതിന് കെഎസ്ആർടിസി പ്രത്യേക  സർവ്വീസ് ആരംഭിച്ചു. മറ്റു റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.