സമസ്ത – ലീഗ് പ്രശ്നം രൂക്ഷമല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
രണ്ട് സംഘടകളും പരമ്പരാഗത ബന്ധമുള്ളവർ. സമസ്തയിലുള്ളത് ബഹുഭൂരിപക്ഷവും ലീഗുകാർ. ലീഗിലുള്ളത് ബഹുഭൂരിപക്ഷവും സമസ്തക്കാർ. എല്ലാ വിഷയങ്ങളും ഇരു സംഘടനകൾക്കും ഒരേ അഭിപ്രായം വേണമെന്നില്ല. പരസ്യ പ്രസ്താവന ഇനി ഉണ്ടാവില്ല. ജിഫ്രി തങ്ങളുമായി സംസാരിക്കും.
പൗരത്വ ഭേദഗതി കേസ് സുപ്രീം കോടതിയിൽ നില നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി വിഷയം ഉയർത്തുകയല്ലാതെ നടപ്പാക്കാൻ കഴിയില്ല. വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം. ജാതി സെൻസസ് കേരളത്തിലും വേണമെന്നും കുഞ്ഞാലിക്കുട്ടി.