ഭരണകക്ഷിയെക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത് : കെ സുരേന്ദ്രൻ
വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കോൺഗ്രസ് നേതാക്കൾക്കെതിരെ എടുക്കുന്ന കേസുകളിൽ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നൽകുന്നു.സതീശന് മുഖ്യമന്ത്രിയുമായി അന്തർധാരയുണ്ട്.
സതീശൻ മുഖ്യമന്ത്രിയുടെ വലം കയ്യാണ്. മുഖ്യമന്ത്രിയെ താങ്ങി നടക്കുന്നത് പ്രതിപക്ഷ നേതാവാണ്. വഞ്ചകനാണ് വിഡി സതീശൻ. ഭരണകക്ഷിയെക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത്