കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

 

കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു.

ഉപ്പുതറ സ്വദേശിയായ 67 കാരിയാണ് മരിച്ചതെന്നറിയുന്നു. അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.

ഇവരുടെ പരുക്ക് പക്ഷേ ഗുരുതരമല്ല. സിവിൽ പോലീസ് ഓഫീസറും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് ആണ് പാറ ഇടിഞ്ഞു വീണതെന്നാണ് വിവരം.