നിപ സംശയം കോഴിക്കോട് മാസ്ക്ക് നിർബന്ധം.
കോഴിക്കോട് ജില്ലയിൽ നിപ ഭീതി നിലനിൽക്കേ മാസ്ക്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്.ജനങ്ങൾ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം. കടുത്ത ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി.നിലവിൽ 75 പേരാണ് സമ്പർക്കപട്ടികയിൽ ഉള്ളത്.
രണ്ട് മണിക്ക് കുറ്റ്യാടിയിൽ മന്ത്രി മുഹമ്മദ് റിയാസ് യോഗം വിളിച്ചു.രണ്ട് എം എൽ എ മാരുൾപ്പെടെ ബന്ധപ്പെട്ട മുഴുവൻ അധികൃതരും യോഗത്തിൽ പങ്കെടുക്കും.