പി എസ് സി ഡാറ്റാബേസിൽ പുതിയ യോഗ്യത ഇനി പ്രൊഫൈൽ വഴി ഉൾപ്പെടുത്താം
പി എസ് സി-യുടെ ഡാറ്റാബേസിൽ വിദ്യാഭ്യാസ യോഗ്യതകൾ പുതുതായി ഉൾപ്പെടുത്തുന്നതിന് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനമായി. ഇതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് റിക്വസ്റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാം.
ഉദ്യോഗാർത്ഥികൾ ഉൾപ്പെടുത്താനാഗ്രഹിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഈ ആവശ്യത്തിനായി തപാൽ വഴിയോ ഇ മെയിൽ വഴിയോ സമർപ്പിക്കുന്ന അപേക്ഷകൾ ഇനി മുതൽ പരിഗണിക്കില്ലെന്ന് പി എസ് സി അറിയിച്ചു.