മുകൾപ്പരപ്പ് ” ടീസർ പുറത്തിറങ്ങി

മുകൾപ്പരപ്പ് ” ടീസർ പുറത്തിറങ്ങി

 

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന
”മുകൾപ്പരപ്പ് ” എന്ന ചിത്രത്തിന്റെ ടീസർ, പ്രശസ്ത യുവനടൻ ധ്യാൻ ശ്രീനിവാസൻ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.

 

ആഗസ്റ്റ് പതിന്നൊനിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അപർണ്ണ ജനാർദ്ദനൻ നായികയാകുന്നു. ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്, ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്. ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ കെ ഈ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ

ഛായാഗ്രഹണം-ഷിജി ജയദേവൻ, നിതിൻ കെ രാജ്, സംഗീതം-പ്രമോദ് സാരംഗ്, ജോജി തോമസ്, ഗാനരചന- ജെ പി തവറൂൽ, സിബി പടിയറ,  എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം, ഫിനാൻസ് കൺട്രോളർ-ടി പി ഗംഗാധരൻ, പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്,  പി ആർ ഒ-എ എസ് ദിനേശ്.