ആർത്തവ ശുചിത്വ ബോധവത്ക്കരണ ക്ലാസും സാനിറ്ററി നാപ്‌കിൻ വിതരണവും നടത്തി
ഫേസ് ഫൗണ്ടേഷനും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജി ബി എസ് ഡബ്ല്യൂ വിദ്യാർത്ഥികളുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ആർത്തവ ശുചിത്വ ബോധവത്ക്കരണ ക്ലാസും സാനിറ്ററി നാപ്‌കിൻ വിതരണവും നടന്നു. സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറീച്ച്മെന്റ് ചെയർമാൻ ഡോ. മേരി അനിത ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഫേസ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ ടി ആർ ദേവൻ അധ്യക്ഷത വഹിച്ചു. ജൻ ഔഷധി നോഡൽ ഓഫീസർ ടി കെ പ്രേമാനന്ദ് മുഖ്യാതിഥിയായിരുന്നു.
സ്ത്രീകളെ മാറ്റി നിർത്തേണ്ടവർ അല്ലെന്നും അവൾക്ക് ശുചിത്വത്തെക്കുറിച്ചും സാമൂഹിക ജീവിത മൂല്യങ്ങളെ സംബദ്ധിച്ചും അവബോധം ഉണ്ടാകുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്. അതിലൂടെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് അവരെ കൊണ്ടുവരാൻ സാധിക്കും. സ്‌കൂളുകളിൽ വിദ്യാർത്ഥികളും സമൂഹത്തിൽ സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങളും, ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ കുട്ടികളിൽ ലിംഗ വേർതിരിവില്ലാത പഠിപ്പിക്കണമെന്നും ഇവയെപ്പറ്റി സംസാരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും അതുമൂലം കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ വിഷയത്തിൽ ബോധ്യമുള്ളവരാകും എന്നും ബോധവത്കരണ ഡോ അനിത പറഞ്ഞു.