വിവാഹ തട്ടിപ്പ് പ്രതി അറസ്റ്റില്‍
തൃശ്ശുര്‍ ചെമ്പൂക്കാവ് പ്രഹ്ലാദ്ധന്‍ മകന്‍ വൈശാഖ്.കെ കൊപ്പട്ടിയില്‍ എന്നയാളെയാണ് ആദ്യ വിവാഹം മറിച്ചു വെച്ച് വീണ്ടും വിവാഹിതനായതിന് എറണാകുളം സ്വദേശിനിയുടെ പരാതി പ്രകാരം മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബി ടെക്ക് പാസാകാത്ത പ്രതി ബാംഗ്ലൂരില്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ചേര്‍ന്ന് ബീഹാര്‍ സ്വദേശിനിയെ സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബീഹാറില്‍ പോയി യുവതിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഹിന്ദുമതാചാര പ്രകാരം വിവാഹിതനാവുകയായിരുന്നു. ആ വിവാഹം നിലനില്‍ക്കെ കേരളത്തില്‍ വന്ന് കേരളാ മാട്രിമോണിയില്‍ 20 ലക്ഷം വാര്‍ഷിക സാലറിയുളള ജോലിയുണ്ടെന്നും IIT ചെന്നെയില്‍ ഓണ്‍ലൈന്‍ ആയി പഠിക്കുന്നുണ്ടെന്നും ,ബി ടെക്ക് ബിരുധ ധാരിയാണെന്നും പരസ്യം നല്‍കി എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹശേഷം സ്വര്‍ണ്ണവും പണവും കൂടുതല്‍ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ അന്വേഷിച്ചതില്‍ ബി ടെക്ക് പാസായിട്ടിലിലെന്നും,ജോലി ഒന്നും ഇല്ലെന്നും മനസ്സിലാക്കുകയും ശേഷം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതി കേരളത്തില്‍ രണ്ടാമത് വിവാഹം ചെയ്തത് അറിഞ്ഞ ബീഹാറിലെ ഭാര്യ പാറ്റ്ന പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും അവിടെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.
പ്രതിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും അറിവോടു കൂടിയാണ് ഇയാള്‍ രണ്ടാമത് വിവാഹിതനായത് എന്ന് പോലീസ് അറിയിച്ചു