ദില്ലിയിൽ വായു മലിനീകരണ തോത് 302 ആയി, 11 ഇന കർമ്മ പദ്ദതി നടപ്പാക്കും

ദില്ലിയിൽ വായു മലിനീകരണ തോത് 302 ആയി, 11 ഇന കർമ്മ പദ്ദതി നടപ്പാക്കും

ദില്ലിയിൽ വായു മലിനീകരണ തോത് കൂടുന്നു, വളരെ മോശം അവസ്ഥയിലേക്ക് എത്തി. ഇന്ന്‌ രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 302ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് (എയർ ക്വാളിറ്റി ഇൻഡക്സ് ) 248 ആയിരുന്നു. 11 ഇന കർമ്മ പദ്ദതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം നിയന്ത്രിക്കും.

സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ൽ ഇന്ത്യ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു.