ലഹരിയ്ക്കെതിരെ കൈകോർക്കാം – ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ലഹരിയ്ക്കെതിരെ കൈകോർക്കാം – ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

മേലഡൂർ: മേലഡൂർ സമിതി ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനായി ജൂൺ 3 മുതൽ 13 വരെ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്ന നിർദ്ദേശ പ്രകാരം 5മുതൽ 10വരെ ക്ലാസുകളിലെ കുട്ടികൾക്ക് “ലഹരിക്കെതിരെ, മയക്കുമരുന്നിനെതിരെ ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. DANSAF SI ശ്രീ ജയകൃഷ്ണൻ പി ക്ളാസ് നയിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ മുകേഷ് കടവത്ത് അധ്യക്ഷത വഹിച്ചു സംസാരിച്ചു.
പ്രധാനാധ്യാപിക ശ്രീമതി സുജാത ടീച്ചർ സ്വാഗതം ആശംസിച്ചു. PTA വൈസ് പ്രസിഡന്റ് സിജു ചക്കാലക്കൽ , SMC ചെയർമാൻ അനിൽ ജോൺ , യോഗാ അധ്യാപകൻ സനീഷ് , ദിവ്യ ദാമോദരൻ , ആശംസ നേർന്നു. സ്കൂൾ വിമുക്തി ക്ളബ് സെക്രട്ടറി ശ്രീമതി ജിൻസി ടീച്ചർ നന്ദി രേഖപ്പെടുത്തി.