മണിപ്പൂർ ജനതക്ക് പിന്തുണയുമായി എൽ ഡി എഫ്

മണിപ്പൂർ ജനതക്ക് പിന്തുണയുമായി എൽ ഡി എഫ്

 

 മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എൽ ഡി എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി ജാഥ നടത്തി.

കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ നീക്കം ചെയ്യുക, മണിപ്പൂര്‍ സഹോദരിമാര്‍ക്ക് നീതി ലഭിക്കാന്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാവുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ജാഥയ്ക്ക് മന്ത്രി പി. രാജീവ്, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക് തുടങ്ങിയവർ നേതൃത്വം നൽകി.