പി.വി അൻവർ വെട്ടിലായി, അധിക ഭൂമിയുണ്ടെന്ന് ലാൻഡ് ബോർഡ് 

പി.വി അൻവർ വെട്ടിലായി, അധിക ഭൂമിയുണ്ടെന്ന് ലാൻഡ് ബോർഡ് 

 

പി വി. അൻവര്‍ എം എല്‍ എയുടെ കൈവശം അനുവദനീയമായതിലും 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന് ലാൻഡ് ബോര്‍ഡ്.

ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച്‌ അൻവര്‍ വിശദീകരണം നല്‍കണമെന്നും അൻവറിനും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് അയച്ചതായും ലാൻഡ് ബോര്‍ഡ് വ്യക്തമാക്കി.

മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് അൻവര്‍ ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ നടപടി.

അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച്‌ അധിക ഭൂമി കൈവശം വച്ചതായി കാട്ടുന്ന തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് പരാതിക്കാര്‍ നേരത്തെ കൈമാറിയിരുന്നു. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്.