കെഎസ്ആർആർഡി ഏകദിന റോഡ് സേഫ്റ്റി ഓഡിറ്റ് കോഴ്‌സ് എംഎൽഎ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്‌തു.
കേരള സ്റ്റേറ്റ് റൂറൽ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജൻസി (കെഎസ്ആർആർഡിഎ) എൻജിനീയർമാർക്കുള്ള ഏകദിന റോഡ് സേഫ്റ്റി ഓഡിറ്റ് കോഴ്‌സ് എറണാകുളം കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ജിസിഡിഎ കോൺഫറൻസ് ഹാളിൽ ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
കെഎസ്‌സിഎസ്ടിഇ-ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്)സംഘടിപ്പിച്ച ചടങ്ങിൽ നാറ്റ്പാക് ഡയറക്ടർ പ്രൊഫ.(ഡോ.) സാംസൺ മാത്യു അധ്യക്ഷത വഹിച്ചു.
മൂന്നാം ഘട്ട പി എം ജി എസ് വൈ റോഡുകളുടെ റോഡ് സുരക്ഷാ ഓഡിറ്റ് നാറ്റ്പാക് നടത്തി വരുകയാണ്.റോഡ് സുരക്ഷാ നടപടികളുടെ വിവിധ ഘട്ടങ്ങൾ തിരിച്ചുള്ള ഓഡിറ്റിംഗ് അടങ്ങുന്ന ഈ ഏകദിന ശിൽപശാല പി എം ജി എസ് വൈ റോഡുകളുടെ നിർവഹണ മേഖലയിൽ പ്രവർത്തിക്കുന്ന കെഎസ്ആർആർഡിഎ എൻജിനീയർമാർക്ക് പ്രയോജനപ്പെടും.
നാറ്റ്പാക്കിലെ ഡയറക്ടർപ്രൊഫ.(ഡോ.) സാംസൺ മാത്യുവും ശാസ്ത്രജ്ഞരായ .ഷാഹീം എസ്, . അരുൺ ചന്ദ്രൻ, സുബിൻ ബി, . ബി അനീഷ് കിനി എന്നിവർ ക്ലാസുകൾ നയിച്ചു.