കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്.
സർവീസ് തുടങ്ങി 6 മാസം പൂർത്തിയാകുന്നതിനു മുൻപാണ് ഈ നേട്ടം. ഇതുവരെ 999,241 യാത്രക്കാരാണ് വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മുൻപായി പത്ത് ലക്ഷം എന്ന നമ്പറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സർപ്രൈസ് സമ്മാനം കൊച്ചി വാട്ടർ മെട്രോ അധികൃതർ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഈ അഭിമാന പദ്ധതി ലോക ടൂറിസം മാപ്പിൽ കൊച്ചിക്ക് മറ്റൊരു തിലകക്കുറി കൂടി നൽകി.
2023 ഏപ്രിൽ 25 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി ഏപ്രിൽ 26ന് ആണ് പൊതുജനങ്ങൾക്ക് തുറന്ന് നൽകിയത്.