സ്വാതന്ത്ര്യ ദിനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ

സ്വാതന്ത്ര്യ ദിനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ

 

ഓഗസ്റ്റ് പതിനഞ്ചിന് കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ വരുത്തിയിരിക്കുന്നു. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കും.

മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. അന്നേദിവസം രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഈ നിരക്കുകൾ തുടരും. പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക.

ജൂലൈ മാസത്തിൽ ദിവസേന ശരാശരി 85545 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ആഗസ്റ്റ് മാസം ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസ്സുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഓണം അവധിക്കാലത്ത് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി മെട്രോ സ്റ്റേഷനുകളിൽ വിവിധ ഓണാഘോഷ പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്